ഓയൂർ: ദക്ഷിണകേരള ലജ്‌നത്തുൽ മുഅല്ലിമീൻ ഓയൂർ മേഖലയുടെ ആഭിമുഖ്യത്തിൽ റോഡുവിളയിൽ നടന്ന പൊതുസമ്മേളനം തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് നിസാർ അഹമ്മദ് മന്നാനി അദ്ധ്യക്ഷത വഹിച്ചു. മാങ്കോണം മുസ്‌ലീം ജമാഅത്തും പെരുവൻതോട് പൗരസമിതിയും ചേർന്ന് പരേതനായ നിയാസ് മൗലവിയുടെ കുടുംബത്തിനുവേണ്ടി വാങ്ങിയ വസ്തുവിൽ ലജ്‌നത്തുൽ മുഅല്ലിമീൻ ഓയൂർ മേഖല നിർമ്മിച്ച ഭവനത്തിന്റെ താക്കോൽദാനം സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുത്തുക്കോയ തങ്ങൾ നിർവ്വഹിച്ചു.
കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അനുഗ്രഹപ്രഭാഷണം നടത്തി. ലജ്‌നത്തുൽ മുഅല്ലിമീൻ സംസ്ഥാന ഭാരവാഹികളേയും മഹല്ല് ജമാ അത്ത് ഭാരവാഹികളേയും മുഅല്ലിമീങ്ങളേയും ചടങ്ങിൽ ആദരിച്ചു. മദ്രസ വിദ്യാർത്ഥികളുടെ കലാമത്സരങ്ങളും, മോട്ടിവേഷൻ ക്ലാസും അവാർഡ് ദാനവും നടന്നു. കമറുദ്ദീൻ മൗലവി, റഫീഖ് ഖാസിമി, അബ്ദുൽ സലാം, ഷറഫുദീൻ, നൂഹുമൗലവി, അർഷദ് ബാഖവി, അബ്ദുൽ ഹക്കാം മന്നാനി, നിസാറുദീൻ ബാഖവി, ഷാജഹാൻ ബാഖവി, സുധീർഖാൻ മന്നാനി, നിസാം മൗലവി, മാഹിം മന്നാനി വെമ്പായം, നൗഫൽ ബാഖവി, സക്കീർ ഹുസൈൻ ബാഖവി, സെയ്‌നുദീൻ റഷാദി, മഹമൂദ് ബാഖവി, സലാഹുദീൻ എന്നിവർ സംസാരിച്ചു.