convention
വയയ്ക്കൽ മാർത്തോമ്മാ കൺവൻഷൻ റവ.പി.എം.കുരികേശു ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ: വയയ്ക്കൽ സെന്റ് തോമസ് മാർത്തോമ്മാ ഇടവകയുടെ നേതൃത്വത്തിൽ 60-ാമത് വയയ്ക്കൽ കൺവൻഷൻ റവ.പി.എം.കുരികേശു ഉദ്ഘാടനം ചെയ്തു. റവ.ജോർജ്ജ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. റവ.ടി.എസ്.ജോസ്, ബി.ജോസഫ് എന്നിവർ സംസാരിച്ചു. സമാപനസമ്മേളനത്തിന് ഭദ്റാസന സെക്രട്ടറി റവ.ഈപ്പൻ ചെറിയാൻ നേതൃത്വം നൽകി. സേവികാസംഘം, സണ്ടേസ്‌കൂൾ സംഗമം, യുവജനസമ്മേളനം, സ്‌നേഹവിരുന്ന് എന്നീ പരിപാടികളും നടന്നു.