എഴുകോൺ: പിതാവിനോടുള്ള വൈരാഗ്യത്തിൽ മകൾളെ മർദ്ദിച്ച സംഭവത്തിൽ മൂന്ന് പേരെ എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തു. കരീപ്ര പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിന് സമീപം നടുക്കുന്നിൽ വീട്ടിൽ സന്ദീപ് (തെക്കൻ-24 ) പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിന് സമീപം നടുക്കുന്നിൽ രാജേഷ് ഭവനിൽ രാജേഷ് (മങ്ങിണി- 29 ), വെളിയം കായില പടിഞ്ഞാറ്റതിൽ മേമംഗലത്ത് വീട്ടിൽ രാജേഷ് (മുല്ല-30) എന്നിവരാണ് പിടിയിലായത്.
6ന് രാത്രി പാട്ടുപുരയ്ക്കൽ സ്വദേശി ജഗദീഷും പ്രതികളും തമ്മിൽ ജഗദീഷിന്റെ വീടിന്റെ മുന്നിൽ വച്ച് അടിപിടി നടന്നു. അത് കണ്ട് തടസം പിടിക്കാൻ വന്ന ഭാര്യയെയും മകളെയും പാട്ടുപുരയ്ക്കൽ ഇന്ദിരാഗാന്ധി സ്മൃതി മണ്ഡപത്തിന് സമീപത്തേക്ക് വലിച്ചിഴച്ച് കൊണ്ട് വന്ന് മർദ്ദിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മർദ്ദിക്കുകയും മാനഹാനി വരുത്തുകയും ചെയ്തതിനാണ് കേസ്.
പ്രതികളെ കോടതി റിമാൻഡ് ചെയ്തു. എഴുകോൺ സി.ഐ ശിവപ്രകാശിന്റെ നേതൃത്വത്തിൽ എസ്.ഐ ബാബുകുറുപ്പ്, ക്രൈം എസ്.ഐ രവികുമാർ, വനിതാ സി.പി.ഒ ഷീബ, സി.പി.ഒമാരായ ബിനു, അജിത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.