rape

എഴുകോൺ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിനെ എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തു. കാരുവേലിൽ പ്ലാക്കാട് അമൽശ്രീയാണ് (20) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിലാണ് പീഡന വിവരം അറിയുന്നത്. കുട്ടി ഡോക്ടറോട് സംഭവം പറയുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. എഴുകോൺ സി.ഐ ശിവപ്രകാശിന്റെ നേതൃത്വത്തിൽ എസ്.ഐ ബാബു കുറുപ്പ്, എ.എസ്.ഐ ഷിബു, സി.പി.ഒ അജിത് എന്നിവരാണ് കേസ് അന്വേഷിച്ചത്.