a
ഡി.വൈ.എഫ്‌.ഐ നെടുവത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യൂത്ത് മാർച്ച്

എഴുകോൺ: പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡി.വൈ.എഫ്.ഐ നെടുവത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് മാർച്ച് സംഘടിപ്പിച്ചു. അമ്പലത്തുംകാലയിൽ നിന്ന് ആരംഭിച്ച മാർച്ച് സി.പി.എം നെടുവത്തൂർ ഏരിയാ സെക്രട്ടറി പി. തങ്കപ്പൻ പിള്ള ഉദ്ഘാടനം ചെയ്തു. നെടുമ്പായിക്കുളത്ത് നടന്ന സമാപന യോഗം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്. ഷബീർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജെ. അനുരൂപ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ മുൻ സംസ്ഥാന സെക്രട്ടറി എസ്. അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി എ. അഭിലാഷ്, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി.എ. എബ്രഹാം, ഏരിയാ കമ്മിറ്റി അംഗങ്ങളായ ആർ. ഗോപുകൃഷ്ണൻ, കെ. ഓമനക്കുട്ടൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ എസ്. കൃഷ്ണകുമാർ, എം.പി. മനേക്ഷ, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം യു.എൽ. ലാവണ്യ, ബ്ലോക്ക് ട്രഷറർ ആർ. പ്രശാന്ത്, എ.എസ്. അനീഷ്, പി. ചന്ദു, അഖിൽ കൃഷ്ണൻ, ബി. ബിബിൻ രാജ്, എസ്. ഉണ്ണികൃഷ്ണൻ, എൻ. നിയാസ്, മൃദുല എന്നിവർ സംസാരിച്ചു.