chinnakkada
ദേശീയ പണിമുടക്കിനെ തുടർന്ന് വിജനമായ ചിന്നക്കട മേല്പാലം

കൊല്ലം: ഹർത്താലിന്റെ പ്രതീതിയുണർത്തിയ പണിമുടക്കിൽ ഇന്നലെ കൊല്ലം നഗരത്തിലെത്തിയവർക്ക് ആശ്വാസമായത് റെയിൽവേയുടെ കാന്റീൻ. നഗരത്തിൽ ഇന്നലെ ജില്ലാ ആശുപത്രിക്കും റെയിൽവേ സ്റ്റേഷനും സമീപം മാത്രമാണ് ചായക്കടകൾ പോലും പ്രവർത്തിച്ചത്. ഊണ് കഴിക്കാനും മറ്റെങ്ങും സംവിധാനങ്ങൾ ലഭ്യമായിരുന്നില്ല.

റെയിൽവെ സ്റ്റേഷനിലെ കാന്റീനിൽ നിന്ന് വെജിറ്റേറിയൻ ഊണ് 35 രൂപ നിരക്കിലാണ് ലഭ്യമാക്കിയത്. വിശന്നുവലഞ്ഞെത്തിയ യാത്രക്കാർക്കും വിവിധ ആവശ്യങ്ങൾക്കായി നഗരത്തിൽ വന്നുപെട്ട വിദേശികൾ അടക്കമുള്ളവർക്കും ഇത് അനുഗ്രഹമായി മാറുകയായിരുന്നു.