chavara
സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ ചവറയിൽ നടന്ന പ്രകടനം

ചവറ: സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഹ്വാന പ്രകാരം ഇന്നലെ ദേശ വ്യാപകമായി നടത്തിയ പണിമുടക്കിൽ പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്ലും തുറമുഖ കേന്ദ്രമായ നീണ്ടകര ഹാർബറും നിശ്ചലമായി. ചവറ ഐ.ആർ.ഇ.യിലും പണിമുടക്ക് ബാധിച്ചു. ചവറയിലെ കടകമ്പോളങ്ങളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞ് കിടന്നു. സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ ചവറയിലെ വിവിധ സ്ഥലങ്ങളിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ചവറ പന്മനയിൽ ടൈറ്റാനിയം ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം കെ.എം.എം.എൽ ഫാക്ടറി പടിക്കൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. ഇ. യൂസഫ് കുഞ്ഞ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് എസ്. ശശിവർണൻ അദ്ധ്യക്ഷത വഹിച്ചു. യു.ടി.യു.സി നേതാവ് മനോജ് പോരൂക്കര സ്വാഗതം പറഞ്ഞു. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി ടി. മനോഹരൻ, ആർ. രവീന്ദ്രൻ, സി. ഉണ്ണിക്കൃഷ്ണൻ, കെ.ജി. വിശ്വംഭരൻ, ആർ. സുരേന്ദ്രൻ പിള്ള, പി.കെ. ഗോപാലകൃഷ്ണൻ, എ.എ. നവാസ്, ആർ. മുരളി, ശ്രീകുമാർ, എൽ. വിജയൻനായർ എന്നിവർ സംസാരിച്ചു. ചവറ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച പ്രകടനം തട്ടാശ്ശേരിയിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം യു.ടി.യു.സി നേതാവ് ജസ്റ്റിൻ ജോൺ ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ സെക്രട്ടറി ജെ. ജോയി അദ്ധ്യക്ഷത വഹിച്ചു. ഡി. സുനിൽ കുമാർ സ്വാഗതം പറഞ്ഞു. കെ. സുരേഷ് ബാബു, എൻ. വിക്രമ കുറുപ്പ്, എം. അനൂപ് എന്നിവർ സംസാരിച്ചു. നീണ്ടകര ഹാർബറിൽ നിന്നാരംഭിച്ച പ്രകടനം പരിമണത്ത് സമാപിച്ചു. തുടർന്ന് നടന്ന യോഗം സി.പി.എം ഏരിയാ കമ്മിറ്റിയംഗം എം. നെപ്പോളിയൻ ഉദ്ഘാടനം ചെയ്തു. എൽ. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ. ലതീഷൻ സ്വാഗതം പറഞ്ഞു. ആർ. അഭിലാഷ്, ബേബി രാജൻ, ജോയി ആന്റണി എന്നിവർ സംസാരിച്ചു.