graph-
graph

കൊല്ലം: ലോകത്ത് അതിവേഗം വളരുന്ന പത്ത് നഗരങ്ങളുടെ പട്ടികയിൽ കൊല്ലവും. ദി ഇക്കണോമിസ്റ്റ് മാസികയുടെ ഭാഗമായ ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് നടത്തിയ സർവെയിലാണ് കൊല്ലം ഉൾപ്പെടെ മൂന്ന് നഗരങ്ങൾ കേരളത്തിൽ നിന്ന് പട്ടികയിൽ ഇടം കണ്ടെത്തിയത്. 31.1 ശതമാനം വളർച്ച കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കൊല്ലം നഗരത്തിനുണ്ടായെന്നാണ് സർവെയുടെ കണ്ടെത്തൽ. 44.1 ശതമാനം വളർച്ചയോടെ മലപ്പുറമാണ് പട്ടികയിൽ ഒന്നാമത്. 34.5 ശതമാനം വളർച്ച കൈവരിച്ച കോഴിക്കോട് പട്ടികയിൽ നാലാമതെത്തി. കൊല്ലത്തിന് പത്താം സ്ഥാനമാണ്. 2015 മുതൽ 2020 വരെയുള്ള വളർച്ചാ നിരക്കിനെ അടിസ്ഥാനമാക്കിയാണ് ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് പട്ടിക തയ്യാറാക്കിയത്.

30.2 ശതമാനം മാറ്റത്തോടെ തൃശൂർ നഗരം പതിമൂന്നാം സ്ഥാനത്തുണ്ട്. ഗുജറാത്തിലെ സൂറത്തും തമിഴ്നാട്ടിലെ തിരുപ്പൂരുമാണ് പട്ടികയിൽ ഇടംപിടിച്ച ഇന്ത്യയിലെ മറ്റ് നഗരങ്ങൾ . ഗുജറാത്ത് ഇരുപത്തിയേഴാം സ്ഥാനത്തും തിരുപ്പൂർ മുപ്പതാം സ്ഥാനത്തുമാണ്.

വിയറ്റ്നാമിലെ കാൻ തോ, ചൈനയിലെ സു ഖ്യാൻ, നൈരീരിയയിലെ അബൂജ, ചൈനയിലെ സുഷോവു, പുറ്റിയൻ, യു.എ.ഇയിലെ ഷാർജ, ഒമാനിലെ മസ്‌കറ്റ് എന്നീ നഗരങ്ങളാണ് പട്ടികയിൽ പത്തിനകത്തുള്ള സ്ഥാനങ്ങളിൽ എത്തിയത്.

5 വർഷം

ജില്ല, വളർച്ച, സ്ഥാനം

മലപ്പുറം: 44.1 %.............. 1

കോഴിക്കോട്: 34.5 %.......4

കൊല്ലം: 31.1 %..............10

തൃശൂർ: 30.2 %...............13