ചവറ: കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.പി.എസ്.ടി.എ ) ജില്ലാ സമ്മേളനം ജനുവരി 10, 11 തീയതികളിൽ ചവറ എസ്.ജി.കെ. ആഡിറ്റോറിയത്തിൽ നടക്കും. ആയിരത്തോളം അദ്ധ്യാപക പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണ മുഖ്യപ്രഭാഷണം നടത്തും. വനിതാ സമ്മേളനം മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാസുഭാഷും വിദ്യാഭ്യാസ സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. ആർ മഹേഷും ഉദ്ഘാടനം ചെയ്യും. കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് വി.കെ അജിത്കുമാർ, സെക്രട്ടറി എം. സലാഹുദ്ദീൻ, ട്രഷറർ സന്തോഷ് കുമാർ, വൈസ് പ്രസിഡന്റ് സി. പ്രദീപ്, തുടങ്ങിവർ പങ്കെടുക്കും.
10ന് വൈകിട്ട് 4 മണിക്ക് അദ്ധ്യാപികമാരുടെ തിരുവാതിരയോടുകൂടി ആരംഭിക്കുന്ന സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു. ചവറയിൽ നടന്ന പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ കോലത്ത് വേണുഗോപാൽ, കൺവീനർ ബി. ജയചന്ദ്രൻപിള്ള, ജോയിന്റ് കൺവീനർ എസ്. ശ്രീഹരി, എസ്.ജയ, പ്രിൻസി റീന തോമസ്, അൻവർ ഇസ്മയിൽ, വരുൺലാൽ എസ്. തുടങ്ങിയവർ പങ്കെടുത്തു .