കൊല്ലം: ശ്രീനാരായണ ഗുരുദേവൻ ശിവഗിരിയിലെ ശാരദാപ്രതിഷ്ഠയെ സ്തുതിച്ചുകൊണ്ട് രചിച്ച ജനനീ നവരത്ന മഞ്ജരിയെക്കുറിച്ച് പ്രാക്കുളം, ഇരവിപുരം എസ്.എൻ.ഡി.പി യോഗം ശാഖകളിൽ പഠന ക്യാമ്പുകൾ നടത്തുന്നു. പ്രാക്കുളത്ത് ജനുവരി 11നും ഇരവിപുരത്ത് ജനുവരി 12നുമാണ് ക്യാമ്പ്.
എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയന്റെയും കേരളകൗമുദിയുടെയും ആഭിമുഖ്യത്തിൽ 445 -ാം നമ്പർ പ്രാക്കുളം ശാഖയിൽ നടത്തുന്ന പഠനക്യാമ്പ് കേരളകൗമുദി റസിഡന്റ് എഡിറ്ററും യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണനാണ് നയിക്കുന്നത്.
രാവിലെ 9ന് എസ്.എൻ.ഡി.പി യോഗം പ്രാക്കുളം പ്രമേയ ശതാബ്ദി സ്മാരക ഹാളിൽ നടക്കുന്ന പഠനക്യാമ്പ് കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് സി.പി. സതീശൻ അദ്ധ്യക്ഷത വഹിക്കും. കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ ആമുഖ പ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ഭാസി, ശാഖാ സെക്രട്ടറി ആർ. സുഗതൻ, യൂണിയൻ കൗൺസിലർ സി.പി. ഗോപാലകൃഷ്ണൻ, ശ്യാമളാ ഭാസി, ലീന ടീച്ചർ തുടങ്ങിയവർ പങ്കെടുക്കും.
ഇരവിപുരം ശാഖയിൽ
എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെയും കേരളകൗമുദി കൊല്ലം യൂണിറ്റിന്റെയും ആഭിമുഖ്യത്തിലാണ് 477-ാം നമ്പർ ഇരവിപുരം ശാഖയിൽ 12ന് പഠന ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ 9.30 മുതൽ വൈകിട്ട് 3.30വരെ ശാഖാങ്കണത്തിൽ നടക്കുന്ന പഠനക്യാമ്പിൽ കേരളകൗമുദി യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ ക്ലാസ് നയിക്കും.
യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എൻ.കെ. വിജയരാജൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ ആമുഖ പ്രഭാഷണം നടത്തും. കൊല്ലം യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഡോ. എസ്. സുലേഖ, സെക്രട്ടറി ഷീല നളിനാക്ഷൻ, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ കൗൺസിലർ ബി. പ്രതാപൻ, പഞ്ചായത്ത് മെമ്പർ ബി. ഇരവിപുരം സജീവൻ, ഇരവിപുരം ശാഖാ സെക്രട്ടറി എസ്. ദയാനന്ദൻ, വൈസ് പ്രസിഡന്റ് വി. വാസൻ എന്നിവർ സംസാരിക്കും.