എഴുകോൺ: നേതാജി നഗർ റസിഡന്റ്സ് അസോസിയേഷന്റെ അഞ്ചാമത് വാർഷികവും കുടുംബസംഗമവും എഴുകോൺ സഹകരണ ബാങ്ക് ഓഡിറ്റോറിയതിൽ നടന്നു. പി.ഐഷാപോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കെ. ബാബുരാജൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥാപക പ്രസിഡന്റ് കെ. രാജേന്ദ്രപ്രസാദ് സ്വാഗതം പറഞ്ഞു. വാർഷിക റിപ്പോർട്ട് സെക്രട്ടറി എസ്. അനിരുദ്ധനും വരവ് ചെലവ് കണക്ക് ട്രഷറർ ആർ. ബിനുകുമാറും അവതരിപ്പിച്ചു. അദ്വൈതാ എസ്. രാജ് പ്രാർഥന നടത്തി. എ. മനോമോഹനൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.
ജില്ലാപഞ്ചായത്ത് അംഗം അഡ്വ. എൻ. പുഷ്‌പാനന്ദൻ മുഖ്യ പ്രഭാഷണവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. സതീശൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മെമ്പർ രതീഷ് കിളിത്തട്ടിലും എന്നിവർ ചേർന്ന് സമ്മാനദാനവും നിർവഹിച്ചു. വാർഡ് മെമ്പർ ഉഷാ രമണൻ പ്രസംഗിച്ചു. ഡോ. ആശാ അർജുനൻ, ഡോ. പി.എസ്. അജിത് എന്നിവർ മെഡിക്കൽ ബോധവൽക്കരണ ക്ലാസും എസ്. പുരുഷോത്തമൻ കാർഷിക സെമിനാറും നയിച്ചു. കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടന്നു. ജോയിന്റ് സെക്രട്ടറി ധരൻ പി. ദീപക് നന്ദി പറഞ്ഞു. മുരളീ മോഹനൻ, തോപ്പിൽ ബാലചന്ദ്രൻ, പുഷ്‌പാംഗദൻ, രംഗരാജൻ, അഖിൽ, ശാർങഗധരൻ, ഭക്തരാജൻ കമലാസനൻ, വിശ്വനാഥൻ, പ്രതാപചന്ദ്രൻ, ഏയ്ലിൻ, പദ്മിനി എന്നിവർ നേതൃത്വം നൽകി.