കുണ്ടറ: ദേശീയ പണിമുടക്കിനോട് അനുബന്ധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ കുണ്ടറയിൽ പ്രകടനവും കൂട്ട ധർണയും നടന്നു. സി.പി.എം കുണ്ടറ ഏരിയാ സെക്രട്ടറി എസ്.എൽ. സജികുമാർ ഉദ്ഘാടനം ചെയ്തു. കുണ്ടറയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം അശുപത്രിമുക്കിൽ എത്തി ഇളമ്പള്ളൂർ വഴി മുക്കടയിൽ സമാപിച്ചു.
സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം ആർ. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ കുണ്ടറ മണ്ഡലം സെക്രട്ടറി മുളവന രാജേന്ദ്രൻ, കർഷകസംഘം ജില്ലാ സെക്രട്ടറി സി. ബാൾഡുവിൻ, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി എം. ചന്ദ്രൻപിള്ള, സി.ഐ.ടി.യു നേതാക്കളായ എം.വൈ. ആന്റണി, ബി. സുജീന്ദ്രൻ, സി. സോമൻ പിള്ള, സി. സന്തോഷ്, എൽ. അനിൽ, ജൂലിയറ്റ് നെൽസൺ, എം. വിൻസന്റ്, ഡി. ദിനേശ്കുമാർ, ജി. പ്രസന്നൻ, എസ്.ഡി. അഭിലാഷ്, ജെറോം, ഓമനക്കുട്ടൻ പിള്ള, ശിവശങ്കരപിള്ള, പെരിനാട് മുരളി, എൻ. ശ്രീനിവാസൻ, നെടുമ്പന ദുശ്യന്തൻ, ഉഷാ രാജൻ, പെരിനാട് രമണൻ പിള്ള, സി. സുവർണ്ണ, ആർ. രാമചന്ദ്രൻ പിള്ള, വിജയൻ, രാധാകൃഷണപിള്ള, ജോസ്, വേണു, കണ്ണനല്ലൂർ ബെൻസിലി, നെടുമ്പന മനോഹരൻ തുടങ്ങിയവർ നേതൃത്വം നൽകി.