c
ഐ.ഐ.ഐ.സിയിലെ കോഴ്‌സുകൾക്ക് അപേക്ഷിക്കാം

കൊല്ലം : സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് ജനുവരി 10 വരെ അപേക്ഷിക്കാം. എട്ടാം ക്ളാസ് മുതൽ ബി.ടെക് ബിരുദധാരികൾക്കുവരെ വിവിധ
കോഴ്‌സുകളുണ്ട്. മൂന്നു മാസം മുതൽ ഒരു വർഷം വരെയാണ് കാലാവധി. ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന ഇന്റർനാഷണൽ ഫെസിലിറ്റി മാനേജ്മെന്റ് അസോസിയേഷനുമായി ചേർന്ന് നടത്തുന്ന ഫെസിലിറ്റീസ് ആൻഡ് കോൺട്രാക്ട് മാനേജ്മന്റ് കോഴ്‌സ്, ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷനുമായി ചേർന്നു നടത്തുന്ന റീറ്റെയ്ൽ മാനേജ്മന്റ്
കോഴ്‌സ്, ബിടെക് സിവിൽ ബിടെക് മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദധാരികൾക്കുള്ള ഗ്രാജുവേറ്റീഷിപ് കോഴ്‌സുകൾ, ബിടെക് സിവിൽ, ഡിപ്ലോമ സിവിൽ, സയൻസ് ബിരുദധാരികൾ, ബി.എ ജിയോഗ്രഫി ബിരുദധാരികൾ എന്നിവർക്ക് അപേക്ഷിക്കാവുന്ന ജി.ഐ.എസ് കോഴ്‌സ്, ബിടെക് മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ്, ഐ.ടി എന്നിവർക്ക് അപേക്ഷിക്കാവുന്ന അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡാറ്റ സെന്റർ ഇൻഫ്രാസ്ട്രക്ചർ എൻജിനീയറിംഗ്, ഡിപ്ലോമ സിവിൽ ഉള്ളവർക്കുള്ള ക്വാളിറ്റി ടെക്‌നിഷ്യൻ കോഴ്‌സ്, പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാവുന്ന ഹോസ്പിറ്റാലിറ്റി മാനേജ്മന്റ്, പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാവുന്ന ഇലക്ട്രിഷ്യൻ, കൺസ്ട്രക്ഷൻ വെൽഡർ, ബാർബെൻഡിങ് ആൻഡ് സ്റ്റീൽ ഫിക്‌സിംഗ്,
എസ്.ടി.പി ഓപ്പറേറ്റർ, പെയിന്റിംഗ് ആൻഡ് ഫിനിഷിങ് വർക്‌സ്, റോഡ് കൺസ്ട്രക്ഷൻ മെഷിനറി ഓപ്പറേറ്റർ,
എട്ടാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന ഹൗസ്‌കീപ്പിങ് കോഴ്‌സ്, കേംബ്രിഡ്ജ് ഇംഗ്ലീഷുമായി ചേർന്ന് നടത്തുന്ന ലിംഗ്വാ സ്‌കിൽ എന്നിങ്ങനെ 17 കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.അപേക്ഷ ഓൺലൈൻ ആയോ സ്ഥാപനത്തിൽ നേരിട്ടോ സമർപ്പിക്കാവുന്നതാണ്.

പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് സൗജന്യമായി താമസിച്ചു പഠിക്കുവാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക www.iiic.ac.in Phone: 8078980000