rly
കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിലെ തുന്ന വായനശാലയുടെ ഉദ്ഘാടനം സ്റ്റേഷൻ മാസ്റ്റർ ജി രത്നാകരന് പുസ്തകം നൽകി കാപ്പക്സ് ചെയർമാൻ പി.ആർ വസന്തൻ നിർവഹിക്കുന്നു

തൊടിയൂർ: ട്രെയിൻ വൈകിയോടുന്ന സമയങ്ങളിൽ യാത്രക്കാർക്ക് ഇനി റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് മുഷിയേണ്ട, ട്രെയിൻ എത്തുവോളം ഇവർക്ക് സ്റ്റേഷനിൽ സജ്ജീകരിച്ചിരിക്കുന്ന തുറന്ന വായനശാലയിൽ നിന്ന് പുസ്തകം എടുത്തു വായിക്കാം. കുലശേഖരപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ ടതുറന്ന വായനശാല ഒരുക്കിയിട്ടുളളത്..
ഇവിടെ എത്തുന്നവർക്ക് ഇഷ്ടമുള്ള പുസ്തകം എടുത്തു വായിക്കാം. രാവിലെ ഓഫീസിൽ പോയി വൈകിട്ട് മടങ്ങിയെത്തുന്നവർക്കും യാത്രക്കിടയിൽ പുസ്തകം വായിക്കാം. തിരിച്ചെത്തുമ്പോൾ വായനശാലയിലെ ഷെൽഫിൽ ഇവ തിരിയെ വയ്ക്കണമെന്ന് മാത്രം. വായനക്കാർക്ക്‌ ഇവിടെ പുതിയ പുസ്തകങ്ങൾ നിക്ഷേപിക്കുകയും ചെയ്യാം.

കാപ്പക്സ് ചെയർമാൻ പി.ആർ. വസന്തൻ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ജി.ര ത്നാകരന് പുസ്തകം നൽകിയാണ് തുറന്ന വായനശാല ഉദ്ഘാടനം ചെയ്തത്. കരുനാഗപ്പള്ളി നഗരസഭ ചെയർപേഴ്സൺ ഇ. സീനത്ത് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് ജി.രഘു, സ്കൂൾ വികസന സമിതി രക്ഷാധികാരി പി. ഉണ്ണി, പഞ്ചായത്തംഗം എസ്.എ. സലാം, ആദിനാട് തുളസി, സലിംസേട്ട്, സജീവൻ സൗപർണിക, മാലിക്, ഉമറുൽ ഫറൂക്ക്‌ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് കോ ഓർഡിനേറ്റർ എ. അൻസർ സ്വാഗതം പറഞ്ഞു.