പുനലൂർ: അച്ചൻകോവിലിലെ കെ.എസ്.ഇ.ബി ജീവനക്കാരെ ഭീതിയിലാഴ്ത്തിയ കൂറ്റൻ രാജവെമ്പാലയെ വാവ സുരേഷ് പിടികൂടി. വനം വകുപ്പ് കെ.എസ്.ഇ.ബി ജീവനക്കാർക്ക് താമസിക്കാൻ താൽക്കാലികമായി നൽകിയ ക്വാട്ടേഴ്സിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്.ചൊവ്വാഴ്ച രാത്രിയിൽ ക്വാട്ടേഴ്സിൽ കടന്നുകൂടിയ രാജവെമ്പാലയെ കണ്ട് ജീവനക്കാർ ഭയന്ന് പുറത്തിറങ്ങിയ ശേഷം വനപാലകരെയും വാവാ സുരേഷിനെയും വിവരം അറിയിച്ചു. തുടർന്ന് ഇന്നലെ പുലർച്ചെ 3 മണിയോടെ അച്ചൻകോവിലിൽ എത്തിയ വാവ രാജവെമ്പാലയെ പിടികൂടുകയായിരുന്നു. 19 അടി നീളമുളള രാജവെമ്പാലയ്ക്ക് പത്ത് വയസുണ്ടെന്ന് വനപാകലകർ അറിയിച്ചു. ചാക്കിലാക്കിയ പാമ്പിനെ ഉൾവനത്തിൽ കൊണ്ട് വിട്ടു.