കൊല്ലം: ഹർത്താൽ ദിനമായ ഇന്നലെ ക്യു.എ.സി റോഡിൽ ആറടിയോളം നീളമുള്ള മൂർഖൻ പാമ്പെത്തി. സാധാരണ റോഡിന്റെ ഇരുവശത്തും കാറുകളും ആൾസഞ്ചാരവും ഉണ്ടെങ്കിലും ഇന്നലെ വിജനമായിരുന്നതിനാൽ ആദ്യം ആരുടെയും ശ്രദ്ധയിൽ പെട്ടില്ല. റോഡിന്റെ വശത്തുള്ള നടപ്പാതയിലൂടെ പാമ്പ് ഇഴഞ്ഞു നീങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ തൊട്ടടുത്ത് റെയിൽവേ ക്വാട്ടേഴ്സിൽ താമസിക്കുന്ന പാമ്പ് പിടുത്തത്തിൽ വിദഗ്ദ്ധനായ മുരുകനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ മുരുകൻ മൂർഖൻ പാമ്പിനെ അനായാസം പിടികൂടി വനംവകുപ്പിന് കൈമാറി.