കൊട്ടിയം: പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നും ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് പി.ഡി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലൂർവിള പള്ളിമുക്കിൽ ആസാദി നൈറ്റ് സംഘടിപ്പിച്ചു. മനാഫ് പത്തടി അദ്ധ്യക്ഷത വഹിച്ചു. പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മൈലക്കാട് ഷാ ഉദ്ഘാടനം ചെയ്തു. കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ ജുനൈദ് മുഖ്യപ്രഭാഷണം നടത്തി. മണക്കാട് നജിമുദ്ദീൻ, തൻവീർ, ഷെരീഫ്, ഷാഹുൽ ഹമീദ്, പി.ഡി.പി നേതാക്കളായ കൊല്ലൂർവിള സുനിൽ ഷാ, സാബു കൊട്ടാരക്കര, ബ്രൈറ്റ് സെയ്ഫുദീൻ, ബി.എൻ. ശശികുമാർ, യൂത്ത് കോൺഗ്രസ് നേതാക്കളായ റിയാസ്, ബിനോയ് ഷാനൂർ തുടങ്ങിയവർ സംസാരിച്ചു.