കൊട്ടിയം: വടക്കേവിള പഞ്ചായത്ത് എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ ഇരവിപുരം കാരുണ്യതീരം ബാലഭവനിൽ സന്ദർശനം നടത്തി. ബാലഭവനിലെ കുട്ടികൾക്കായി വിദ്യാർത്ഥികൾ സമാഹരിച്ച പഠനോപകരണങ്ങൾ സിസ്റ്റർ തെരേസയ്ക്ക് കൈമാറി.
ഇതോടനുബന്ധിച്ച് നടന്ന യോഗം സ്കൂൾ എസ്.ആർ.ജി കൺവീനറും പ്രോഗ്രാം കോ ഓർഡിനേറ്ററുമായ ജി. ഡാഫിനി ഉദ്ഘാടനം ചെയ്തു. സ്കൂൾ വികസന കമ്മിറ്റി പ്രസിഡന്റ് പട്ടത്താനം സുനിൽ അദ്ധ്യക്ഷത വഹിച്ചു. കേരള മനുഷ്യാവകാശ സംരക്ഷണ സമിതി സംസ്ഥാന അദ്ധ്യക്ഷൻ അയത്തിൽ അൻസർ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ വികസന കമ്മിറ്റി അംഗം ജെ.സി.ഐ കൊല്ലം റോയൽ പ്രസിഡന്റുമായ ഷിബു റാവുത്തർ, കിഷോർ കുമാർ, അദ്ധ്യാപകരായ ബീന, പ്രേം എന്നിവർ സംസാരിച്ചു. കാരുണ്യ തീരം ബാലഭവൻ സിസ്റ്റർ തെരേസ സ്വാഗതവും സ്കൂൾ എസ്.എസ്.ജി അംഗവും ചൈൽഡ് പ്രൊട്ടക്ട് ടീം കേരള ജില്ലാ മോട്ടിവേഷൻ ട്രയിനർ വിനീഷ് നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികൾ ഇരവിപുരം കാസാ മിയാ വയോജന ഭവനവും സന്ദർശിച്ചു.