കുണ്ടറ: എസ്.എൻ.ഡി.പി യോഗം 1489-ാം നമ്പർ കൊറ്റങ്കര പുനുക്കന്നൂർ ശാഖയുടെ പുത്തൻകുളങ്ങര ഭദ്രാദേവി ക്ഷേത്രത്തിന്റെ പൂട്ടാണി മുക്കിൽ സ്ഥാപിച്ചിട്ടുള്ള ക്ഷേത്ര വഞ്ചി കുത്തിത്തുറന്ന് പണം കവർന്നു. ഇന്നലെ രാവിലെ പത്ത് മണിയോടെ സമീപവാസികളാണ് വഞ്ചി കുത്തിത്തുറന്നത് കണ്ടത്. വഞ്ചിയുടെ പുറത്തെ പൂട്ട് തകർത്ത നിലയിലായിരുന്നു. ക്ഷേത്ര ഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു.