കൊട്ടാരക്കര: മുൻ കേന്ദ്രമന്ത്രിയും ഐ.എൻ.ടി.യു.സി നേതാവുമായിരുന്ന സി.എം. സ്റ്റീഫനോടൊപ്പം ഐ.എൻ.ടി.യു.സി പ്രവർത്തകനും കോൺഗ്രസ് (ഐ) മണ്ഡലം മുൻ സെക്രട്ടറിയുമായിരുന്ന ഇഞ്ചക്കാട് ചെറുവള്ളിൽ സി.കെ. നാരായണപിള്ള (87) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: ബി. ശ്രീദേവിഅമ്മ. മക്കൾ: അഡ്വ. സി.എൻ. ശിവൻകുട്ടി (മുൻ. കെ.പി.സി.സി മെമ്പർ), നന്ദകുമാർ (ആര്യ ബ്രിക്സ്), പരേതനായ തുളസികുമാർ, സന്തോഷ്കുമാർ (മുൻസിഫ് മജിസ്ട്രേറ്റ് പയ്യന്നൂർ കോടതി), അജയകുമാർ (ഭഗീരഥി കൺസ്ട്രക്ഷൻസ്). മരുമക്കൾ: സി.എസ്. ദീപ (ഹെഡ്മിസ്ട്രസ് എസ്.സി എൽ.പി.എസ് വാളകം), എം. അനിത (ബി.ആർ.സി. ശാസ്താംകോട്ട), സി.എസ്. രേഖ (അദ്ധ്യാപിക മുനിയൂർ ഹൈസ്കൂൾ), സീമ മാലിനി (കെ.എസ്.എഫ്.ഇ മണക്കാട്), മായ (കെ.എസ്.എഫ് കൊട്ടാരക്കര).