thazhuthala-mahaganapati
തഴുത്തല മഹാഗണപതി ക്ഷേത്രത്തിലെ ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ തൃദീപ് ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: തഴുത്തല മഹാഗണപതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര ഭരണസമിതിയുടെയും ഉത്സവ കമ്മിറ്റിയുടെയും ഭക്തജനങ്ങളുടെയും ആഭിമുഖ്യത്തിൽ കൊട്ടിയം മുതൽ തഴുത്തല വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കൊട്ടിയം എസ്.ഐ തൃദീപ് ഉദ്ഘാടനം ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേത്രം പ്രസിഡന്റ് വി. രാധാകൃഷ്ണൻ, സെക്രട്ടറി അജയ് ബി. ആനന്ദ്, ട്രഷറർ വൈ. പ്രേംകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.