c
ചാത്തന്നൂരിൽ പണിമുടക്ക് പൂർണം

ചാത്തന്നൂർ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി - ജനവിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയൻ സംയുക്തസമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ചാത്തന്നൂരിൽ പൂർണം. മുനിസിപ്പാലിറ്റിയിലും നാല് പഞ്ചായത്തുകളിലും ഒരു തൊഴിൽശാല പോലും പ്രവർത്തിച്ചില്ല. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. വാഹന ഗതാഗതം പൂർണമായും നിലച്ചു. ചാത്തന്നൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും ഒരു ബസ് പോലും സർവീസ് നടത്തിയില്ല. ബാങ്ക്, എൽ.ഐ.സി തുടങ്ങിയ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. സ്കൂളുകളും കോളേജുകളും അടഞ്ഞുകിടന്നു. പണിമുടക്കിയ തൊഴിലാളികൾ മുനിസിപ്പൽ , പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രകടനങ്ങൾ നടത്തുകയും വിവിധ സമരകേന്ദ്രങ്ങളിൽ ധർണ നടത്തുകയും ചെയ്തു. ട്രേഡ് യൂണിയൻ സംയുക്ത സമിതി രാവിലെ ചാത്തന്നൂർ പട്ടണത്തിൽ പ്രകടനം നടത്തി. തുടർന്ന് പഞ്ചായത്ത് കേന്ദ്രത്തിൽ ധർണ നടത്തി. എസ്. പ്രകാശൻ, അഡ്വ. ഷിബു, എ. സുരേഷ്, ആർ. ഗോപാലകൃഷ്ണൻ നായർ, അഡ്വ. കെ.എസ്. ശ്രീകുമാർ, അജയകുമാർ ബിജു, ദിജു, രവീന്ദ്രൻ ചിറക്കര, എൻ. രവീന്ദ്രൻ, അഡ്വ. ദിലീപ്, സണ്ണി, മഹേശ്വരൻ, രാജു,

എ. ഷറഫുദ്ദീൻ, ബാഹുലേയൻ പിള്ള, കെ.എ. സയൻ തുടങ്ങിയവർ നേതൃത്വം നൽകി. ചിറക്കരയിൽ ട്രേഡ് യൂണിയൻ സംയുക്തസമിതി രാവിലെ പ്രകടനവും യോഗവും നടത്തി. എൻ. ശശി, മുരളീധരൻ നായർ, എസ്. ലൈല, രവീന്ദ്രൻ, ആർ. അനിൽ കുമാർ, ഡി. സജീവ്, ഉല്ലാസ് കൃഷ്ണൻ, മധുസൂദനൻ പിള്ള, കൃഷ്ണൻകുട്ടി തുടങ്ങിയവർ നേതൃത്വം നൽകി .പാരിപ്പള്ളിയിലും കല്ലുവാതുക്കലും ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ പ്രകടനങ്ങളും യോഗങ്ങളും നടന്നു.