peedanam
വീട്ടമ്മയെ പീഡിപ്പിക്കൻ ശ്രമിച്ച കേസിലെ പ്രതി മണിക്കുട്ടൻ പിള്ള

ഓയൂർ: വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമച്ച പൂയപ്പള്ളി നാൽക്കവല പ്രിയാ ഭവനത്തിൽ മണിക്കുട്ടൻ പിള്ളയെ ( 47 ) പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ നാലിന് വെളുപ്പിന് 5 മണിയോടെയായിരുന്നു സംഭവം. യുവതിയുടെ ഭർത്താവ് പുറത്തുപോയ തക്കം നോക്കി വീട്ടിനുള്ളിൽ കടന്ന പ്രതി വീട്ടമ്മയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. യുവതിയുടെ ഭർത്താവ് തിരികെ വന്നതിനെതുടർന്ന് ഇയാൾ ഓടി രക്ഷപെടുകയായിരുന്നു. ഒളിവിലായിരുന്ന പ്രതിയെ എസ്.പി ജയശങ്കറിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് പൂയപ്പള്ളി എസ്.എച്ച്.ഒ വിനോദ് ചന്ദ്രന്റെ നിർദ്ദേശപ്രകാരം എസ്.ഐ രാജേഷ് കുമാർ ഡബ്ലു എസ്.സി.പി.ഒ ജുമൈല സി.പിഒമാരായ ലിജു ,സന്തോഷ്, ഹോം ഗാർഡ് രാജശേഖരൻ എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു