കൊല്ലം: എൽഡേഴ്സ് ഫോറത്തിന്റെ ഈ വർഷത്തെ ക്രിസ്മസ്, പുതുവത്സരാഘോഷം തേവള്ളിയിലെ ടി.എം. മാത്യു മെമ്മോറിയൽ ഹാളിൽ നടന്നു. ഫാ. ബാബു ജോർജ്ജ് ക്രിസ്മസ് സന്ദേശവും പ്രൊഫ. ജി. മോഹൻദാസ് പുതുവത്സര സന്ദേശവും നൽകി. യോഗത്തിൽ പ്രസിഡന്റ് ടി. രഘുനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ജോർജ് ഉമ്മൻ, ഡിവിഷൻ കൗൺസിലർ ബി. ഷൈലജ, സെക്രട്ടറി ലതാംഗൻ മരുത്തടി എന്നിവർ സംസാരിച്ചു.