award
ജസ്റ്റിസ് ബി.കെമാൽ പാഷ, സോഹൻ റോയ്, ഡോ.സി.വി.ആനന്ദബോസ്, ആർ.ശ്രീകണ്ഠൻനായർ, സന്തോഷ് ജോർജ് കുളങ്ങര

കൊല്ലം: വവിധ മേഖലകളിൽ സാമൂഹിക പുരോഗതിക്കായി പ്രവർത്തിക്കുന്നവർക്ക് പത്തനാപുരം ഗാന്ധിഭവൻ ഏർപ്പെടുത്തിയ ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു. ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ സത്യമേവ ജയതെ നാഷണൽ അവാർഡിന് ജസ്റ്റിസ് ബി.കെമാൽ പാഷയും കെ.ആർ.നാരായണൻ നാഷണൽ അവാർഡിന് മേഘാലയ സർക്കാരിന്റെ ഉപദേശകനും മുൻ കൊല്ലം ജില്ലാ കളക്ടറുമായ ഡോ.സി.വി.ആനന്ദബോസും ഡോ.എ.പി.ജെ.അബ്ദുൽ കലാം വേൾഡ് പ്രെെസിന് സന്തോഷ് ജോർജ് കുളങ്ങരയും ടി.വി.ആർ ഷേണായി നാഷണൽ മീഡിയ അവാർഡിന് ആർ.ശ്രീകണ്ഠൻനായരും സത്യൻ നാഷണൽ അവാർഡിന് സോഹൻ റോയിയും അർഹരായി.

25000 രൂപയും ശിൽപ്പവും അടങ്ങുന്ന അവാർഡുകൾ 14ന് വൈകിട്ട് 4 ന് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പത്തനാപുരം ഗാന്ധിഭവനിൽ നടക്കുന്ന സമ്മേളനത്തിൽ സമ്മാനിക്കും.

ജൂറി ചെയർമാൻ മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ.നായർ, അംഗങ്ങളായ വനിതാ കമ്മിഷൻ അംഗം ഡോ.ഷാഹിദ കമാൽ, എം.ജി.സർവകലാശാല ജേർണലിസം വിഭാഗം മുൻ ഡയറക്‌ടർ പ്രൊഫ.മാടവന ബാലകൃഷ്‌ണപിള്ള , ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്.അമൽരാജ്, ഗാന്ധിഭവൻ അസി.സെക്രട്ടറി ജി.ഹരീഷ് കുമാർ എന്നിവർ ഇന്നലെ കൊല്ലം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.