ചവറ: കോക്ളിയാർ ഇംപ്ലാന്റീസിന്റെ സംസ്ഥാന തല കൂട്ടായ്മയായ സിയാക്സിന്റെ ജില്ലാ കുടുംബ സംഗമം വെറ്റമുക്ക് എഫ്.കെ.എം ഓഡിറ്റോറിയത്തിൽ നടന്നു. കയർബോർഡ് മുൻ എം.ഡി ഡോ. അനിൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പന്മന ഗ്രാമ പഞ്ചായത്തംഗം കെ. നാസിമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.
സിയാക്സ് സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ജോസഫ് കാവാലം വിഷയാവതരണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. ശാലിനി, ഐ. ഷിഹാബ്, പി.കെ. ലളിത, ജില്ലാ പഞ്ചായത്തംഗം എസ്. ശോഭ, ചവറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി. വിശ്വംഭരൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ മിനി ഓമനക്കുട്ടൻ, കറുകത്തല ഇസ്മയിൽ, എ.എം. നൗഫൽ, സിയാക്സ് ജില്ലാ സെക്രട്ടറി സജീന, ട്രഷറർ ബൈജു തുടങ്ങിയവർ സംസാരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും, സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ നിധി എസ്. ബാലകൃഷ്ണനെയും ചടങ്ങിൽ ആദരിച്ചു.