a
അനിൽകുമാർ

എഴുകോൺ: പലചരക്ക് വ്യാപാരി കടയ്ക്കോട് വടക്കേമുക്ക് ലക്ഷ്മി വീട്ടിൽ സുരേന്ദ്രനെ മർദ്ദിക്കാൻ ക്വട്ടേഷന്‍ കൊടുത്ത കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കരീപ്ര കടയ്ക്കോട് കിണറുമുക്ക് സുദർശന വിലാസത്തിൽ അനിൽകുമാറാണ് (46) എഴുകോൺ പൊലീസിന്റെ പിടിയിലായത്. ഇൗ മാസം 2ന് സുരേന്ദ്രനെ കടയ്ക്കോട് ജംഗ്ഷനിൽ വച്ച് തടഞ്ഞുനിർത്തി മർദ്ദിക്കുകയും കമ്പി വടികൊണ്ട് വലത് കാൽ തല്ലയൊടിക്കുകയും രണ്ട് കാലിലും വെട്ടി പരിക്കേൽപ്പിക്കുയും ചെയ്ത കേസിലാണ് അറസ്റ്റ്.

ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രൻ തിരുവനതപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. എഴുകോൺ സി.ഐ ടി.എസ്. ശിവപ്രകാശിന്റെ നേതൃത്വത്തിൽ എസ്.ഐ ബാബുകുറുപ്പ്, എസ്.സി.പി.ഒ മാരായ അജിത്കുമാർ, സ്റ്റാലിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.