b
എസ്.എൻ.ഡി.പി യോഗം 5034-ാം നമ്പർ കടയ്ക്കോട് പടിഞ്ഞാറ്റിൽകര ശാഖയിലെ ഗുരുദേവ പ്രതിഷ്ഠാ വാർഷികാഘോഷം സ്വാമി വിശാലാനന്ദ ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ: എസ്.എൻ.ഡി.പി യോഗം 5034-ാം നമ്പർ കടയ്ക്കോട് പടിഞ്ഞാറ്റിൽകര ശാഖയിലെ ഗുരുദേവ പ്രതിഷ്ഠാ വാർഷികാഘോഷം സമാപിച്ചു. ഇതിന്റെ ഭാഗമായുള്ള ഘോഷയാത്ര കടയ്ക്കോട്‌ ഫാക്ടറി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് കാഞ്ഞാംകുന്ന് ജംഗ്ഷൻ വഴി ഗുരുമന്ദിരത്തിൽ അവസാനിച്ചു. തുടർന്ന് നടന്ന സമാപന സമ്മേളനം സ്വാമി വിശാലാനന്ദ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എൻ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വിഷ്ണു വാകത്താനം മുഖ്യപ്രഭാഷണം നടത്തി. കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുൾ റഹ്മാൻ, കൊട്ടാരക്കര യൂണിയൻ സെക്രട്ടറി ജി. വിശ്വംഭരൻ, അഡ്വ. അരുൾ തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി സി. മനോഹരൻ സ്വാഗതവും കമ്മിറ്റിയംഗം ശാന്തിലാൽ നന്ദിയും പറഞ്ഞു.