പരവൂർ : ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കേന്ദ്ര നയങ്ങൾക്കെതിരെ സംഘടിപ്പിച്ച പണിമുടക്കിന്റെ ഭാഗമായി പരവൂരിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.പി. കുറുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ചാത്തന്നൂർ റീജിയണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് തെക്കുംഭാഗം ഹാഷിം അദ്ധ്യക്ഷത വഹിച്ചു. ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ രാവിലെ നഗരംചുറ്റി പ്രകടനവും തുടർന്ന് ജംഗ്ഷനിൽ സമ്മേളനവും നടത്തി. സി.പി.എം ഏരിയാ സെക്രട്ടറി സേതുമാധവൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി സദാനന്ദൻപിള്ള, മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എം.ബി. ബിന്ദു, ആർ.എസ്.പി ദേശീയ സമിതി അംഗം അഡ്വ. രാജേന്ദ്രപ്രസാദ് എന്നിവർ സംസാരിച്ചു. സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി അജിത്ത് സ്വാഗതവും കെ.കെ. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.