mp-1
ചാണപ്പാറ സന്മാർഗ്ഗദായിനി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ നടന്ന ഗ്രന്ഥശാലാ പ്രവർത്തകരുടെ കുടുംബ സംഗമം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

കടയ്ക്കൽ: രാജ്യം വെല്ലുവിളികൾ നേരിടുന്ന പുതിയ കാലത്ത് ഗ്രന്ഥശാല പ്രവർത്തനത്തിൽ കൂടുതൽ ജാഗ്രതയും കണിശതയും പുലർത്തണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ചാണപ്പാറ സന്മാർഗ്ഗദായിനി സ്മാരക വായനശാലയുടെ അറുപത്തിയെട്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ഗ്രന്ഥശാലാ പ്രവർത്തകരുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുല്ലക്കര രത്നാകരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല ഏർപ്പെടുത്തിയ ഡോ.വയല വാസുദേവൻപിള്ള നാടക പുരസ്കാരം നടൻ രാജേഷ് ശർമ്മയ്ക്ക് ചടങ്ങിൽ സമ്മാനിച്ചു. സാഹിത്യ രംഗത്ത് അറുപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ട കവി ചവറ കെ.എസ്.പി ള്ളയെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാൽ, ഡി. സുകേശൻ, ജി. ദിനേശ് കുമാർ, ബി. ശിവദാസൻപിള്ള, എസ്. ബുഹാരി, എസ്. സോമരാജൻ, എസ്. ഷൈജു തുടങ്ങിയവർ സംസാരിച്ചു. ജെ.സി. അനിൽ സ്വാഗതവും തേരിക്കോട് വി. ഈസുകുഞ്ഞ് നന്ദിയും പറഞ്ഞു. ഭവന രഹിതർക്ക് വീട് നിർമ്മിക്കുന്നതിനായി കടയ്ക്കൽ പഞ്ചായത്തിന് ഒരേക്കർ ഭൂമി വാങ്ങി നൽകിയ അബ്ദുള്ള, ഗ്രന്ഥശാലയുടെ ആദ്യകാല അംഗങ്ങൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു.