ഓച്ചിറ: ഗീതാഞ്ജലി സംഗീത കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രശസ്ത ഗിത്താറിസ്റ്റും ദേശീയ അവാർഡ് ജേതാവുമായ ഓച്ചിറ സത്താർ, മുൻകാല സിനിമാനടൻ രാജൻ ചൂനാട്, പ്രശസ്ത തബലിസ്റ്റ് ഓച്ചിറ ചന്ദ്രബാബു, ഓച്ചിറ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അയ്യാണിക്കൽ മജീദ്, ജീവകാരുണ്യ പ്രവർത്തകൻ മെഹർഖാൻ ചേന്നല്ലൂർ എന്നിവരെ ആദരിച്ചു.
ഓച്ചിറ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അയ്യാണിക്കൽ മജീദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഷെരീഫ് ഗീതാഞ്ജലി, മെഹർഖാൻ ചേന്നല്ലൂർ, ബാബു സത്താർ, രതീഷ് ബാബു, സുൽഫിഖാൻ, റാഫി മണപ്പള്ളി, ഷെഫീഖ് തഴവ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഗീതാഞ്ജലി സംഗീത കൂട്ടായ്മയുടെ ഗാനമേളയും ഓച്ചിറ സത്താറിന്റെ ഗിത്താർ സോളോയും നടന്നു.