ഓച്ചിറ: തഴവ കുതിരപ്പന്തി ഗവ. എൽ.പി സ്കൂളിന്റേയും തഴവ കൃഷിഭവന്റേയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന എള്ള്, ചീര വിത്ത് കൃഷിയുടെ വിത മഹോത്സവ ഉദ്ഘാടനം ഗ്രാമപഞ്ചായത്തംഗം സലിം അമ്പീത്തറ നിർവഹിച്ചു. പാട്ടത്തിനെടുത്ത 45 സെന്റ് സ്ഥലത്താണ് കൃഷി നടത്തുന്നത്. അന്യം നിന്നുപോകുന്ന കൃഷിയിൽ വിദ്യാർത്ഥികൾക്ക് അവബോധം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഹെഡ്മിസ്ട്രസ് എസ്. സബീന, എസ്.എം.സി ചെയർമാൻ എസ്. സുരേഷ് കുമാർ, സീനിയർ അസി. അനിതാകുമാരി, വിദ്യാലയ സംരക്ഷണസമിതി അംഗങ്ങളായ കൂടത്ര ശ്രീകുമാർ, കെ. വത്സമ്മ എന്നിവർ വിത മഹോത്സവത്തിൽ പങ്കെടുത്തു.