coa
കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഓച്ചിറയിൽ നടന്ന ഷട്ടിൽ ടൂർണമെന്റ് മത്സരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഓച്ചിറയിൽ നടന്ന ഷട്ടിൽ ടൂർണമെന്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് രാധാകൃഷ്ണൻ റൂഫ് വേൾഡ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ശ്രീജിത് എസ്. പിള്ള, അനിൽ മണിമന്ദിരം, സന്തോഷ് സ്നേഹ, വിനോദ് കുമാർ, അനുപമ കുമാർ, അഫ്സൽ, ആർ. മനു തുടങ്ങിയവർ സംസാരിച്ചു.