പരവൂർ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പരവൂർ ജനകീയവേദിയുടെ നേതൃത്വത്തിൽ ലോംഗ് മാർച്ച് സംഘടിപ്പിച്ചു. സമാജം ജംഗ്ഷനിൽ നിന്നാരംഭിച്ച ലോംഗ് മാർച്ച് നഗരം ചുറ്റി മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സമാപിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനം ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു. ജനകീയവേദി ചെയർമാൻ കെ.പി. കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. പൗരത്വ നിയമ ഭേദഗതിപ്രകാരം മതം നോക്കി കുറച്ചുപേരെ സ്വീകരിക്കുമെന്നും കുറച്ചുപേരെ സ്വീകരിക്കില്ലെന്നും പറയുന്നത് അപകടമാണെന്ന് സെബാസ്റ്റ്യൻ പോൾ പറഞ്ഞു. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ജി.എസ്. ജയലാൽ എം.എൽ.എ, നെടുങ്ങോലം രഘു, ആർ.ബി. ശ്രീകുമാർ, അഡ്വ. രാജേന്ദ്രപ്രസാദ്, അഡ്വ. വി.എച്ച്. സത് ജിത്, അജിത്, പരവൂർ മോഹൻദാസ്, കെ. സേതുമാധവൻ, ജെ. ഷെരീഫ്, സഫറുള്ള, രാജേഷ് അപ്പാട്ട് എന്നിവർ സംസാരിച്ചു. എ. ഷുഹൈബ് സ്വാഗതം പറഞ്ഞു.