കരുനാഗപ്പള്ളി: യൂത്ത് കോ - ഓർഡിനേഷൻ കമ്മിറ്റി മണപ്പള്ളിയിൽ സംഘടിപ്പിച്ച പിന്നോട്ട് നടത്ത സമരത്തിന്റെ സമാപന സമ്മേളനം എ.ഐ.സി.സി അംഗം സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. വി. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. സി.പി. സുധീഷ്‌കുമാർ, അഡ്വ. ബി. അനിൽ, ലത്തീഫ്, സിനോജ്, മാഹിൽ എന്നിവർ പ്രസംഗിച്ചു. പാവുമ്പ സുനിൽ അദ്ധ്യക്ഷത വഹിച്ചു. പുലത്തറ നൗഷാദ് സ്വാഗതവും സൈനുദ്ദീൻ നന്ദിയും പറഞ്ഞു. വൈകിട്ട് 5 മണിക്ക് പാവുമ്പയിൽ നിന്നും ആരംഭിച്ച പിന്നോട്ട് നടത്തത്തിന് ചെറുകര സലീം, ഹനാൻ, ഖലീലുദ്ദീൻ പൂയപ്പള്ളി, മേലൂട്ട് പ്രസന്നകുമാർ, ബിലാൽ കൊളാട്ട്, ഷിഹാബ് തോപ്പിൽ എന്നിവർ നേതൃത്വം നൽകി.