കൊട്ടാരക്കര: നഗരസഭയിൽ ലൈഫ് മിഷൻ കുടുംബസംഗമവം അദാലത്തും ഭവനങ്ങളുടെ താക്കോൽദാനവും മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. പി.ഐഷാപോറ്റി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ലൈഫ് മിഷനിൽ ഉൾപ്പെടുത്തി 225 വീടുകളാണ് നഗരസഭയിൽ നിർമ്മാണം പൂർത്തീകരിച്ചത്. 492 വീടുകളാണ് നഗരസഭയിൽ അനുവദിച്ചിട്ടുള്ളത്. വീട് ലഭിച്ചവർക്ക് മറ്റ് അടിസ്ഥാന സൗകര്യങ്ങളും ജീവനോപാധികളും റേഷൻകാർഡ്, വൈദ്യുതി എന്നിവയുൾപ്പടെയുള്ള സേവനങ്ങൾ ലഭിക്കുന്നതിനും വിവിധ വകുപ്പുകളുടെ സ്റ്റാളുകളും പ്രവർത്തിച്ചു.
നഗരസഭാ അദ്ധ്യക്ഷ ബി. ശ്യാമളഅമ്മ, കേരളാ ഫീഡ്‌സ് ചെയർമാൻ കെ.എസ്. ഇന്ദുശേഖരൻ നായർ, സ്പിന്നിംഗ് മിൽ ചെയർമാൻ ജോർജ് മാത്യു, നഗരസഭാ ഉപാദ്ധ്യക്ഷൻ ഡി. രാമകൃഷ്ണപിള്ള, എസ്.ആർ. രമേശ്, സി. മുകേഷ്, എ. ഷാജു, സെക്രട്ടറി ഡി. സനൽ കുമാർ, നഗരസഭാ സ്ഥിരംസമിതി അദ്ധ്യക്ഷർ, കൗൺസിലർമാർ വിവിധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.