ഏരൂർ: കരുകോൺ 3736-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ ആഭിമുഖ്യത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. പത്തനാപുരം യൂണിയൻ വൈസ് പ്രസിഡന്റും എൻ.എസ്.എസ് പ്രതിനിധി സഭാംഗവുമായ കെ.ബി. ഗണേശ്കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കയോഗം പ്രസിഡന്റ് അനിൽ പൊയ്കവിള അദ്ധ്യക്ഷത വഹിച്ചു. ബാലസമാജം പ്രവർത്തനോദ്ഘാടനവും മുതിർന്ന അംഗങ്ങളെ ആദരിക്കലും നടന്നു. കരയോഗം നൽകിവരുന്ന കൈനീട്ടം പെൻഷൻ പദ്ധതിയുടെ ഗഡു വിതരണം താലൂക്ക് യൂണിയൻ സെക്രട്ടറി ജി. അനിൽകുമാർ നിർവഹിച്ചു. പ്രതിഭകൾക്കുള്ള പുരസ്കാരവും സുശ്രീ ഐ.പി.എസിന്റെ പിതാവ് പി.ടി. സുനിൽ കുമാറിനുള്ള പ്രത്യേക പുരസ്കാരവും വിതരണം ചെയ്തു.
ഭരണസമിതി അംഗങ്ങളായ ജി. രവീന്ദ്രൻപിള്ള, രഞ്ജിത്, പ്രതിനിധി സഭാംഗം ആർ. സുരേന്ദ്രൻ നായർ, വനിതാ യൂണിയൻ ഭാരവാഹികളായ എസ്. വിജയകുമാരി അമ്മ, എസ്.എസ്. ഗീത, സി.ജി. രാധാമണിഅമ്മ, കരയോഗം ട്രഷറർ പി.ജി. ജനാർദ്ദനൻ നായർ, വൈസ് പ്രസിഡന്റ് സരോജിനി അമ്മ, ജോ. സെക്രട്ടറി ജെ. ശശിധരക്കുറുപ്പ്, വനിതാസമാജം പ്രസിഡന്റ് കെ. വിലാസിനി അമ്മ, സെക്രട്ടറി ബേബി അനൂജ, നിഷ പിള്ള, എം. ജയശ്രീ, ലതികാ ഭായി എന്നിവർ സംസാരിച്ചു. കരയോഗം സെക്രട്ടറി ബി.ഒ. ചന്ദ്രമോഹനൻ സ്വാഗതവും സ്വാഗതസംഘം കൺവീനർ ആർ. രാജേഷ് നന്ദിയും പറഞ്ഞു.