കുന്നത്തൂർ: കോൺഗ്രസ് ഫണ്ട് ശേഖരണത്തിന്റെ കുന്നത്തൂർ മണ്ഡലംതല കൂപ്പൺ വിതരണോദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറി കാരുവള്ളിൽ ശശി പതിനൊന്നാം വാർഡ് പ്രസിഡന്റ് ഉഷാകുമാരിക്ക് നൽകി നിർവഹിച്ചു. ചടങ്ങിൽ കുന്നത്തൂർ പഞ്ചായത്തിലെ 17 വാർഡുകളിലെയും പ്രസിഡന്റുമാർ കൂപ്പൺ ഏറ്റുവാങ്ങി. മണ്ഡലം പ്രസിഡന്റ് ടി.എ. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സുകുമാരൻ നായർ,പഞ്ചായത്ത് പ്രസിഡന്റ് കുന്നത്തൂർ പ്രസാദ്, ബ്ലോക്ക് പഞ്ചായത്തംഗം കാരയ്ക്കാട്ട് അനിൽ, അതുല്യാ രമേശൻ, ശ്രീകല,കുന്നത്തൂർ ഗോവിന്ദപ്പിള്ള, രമാദേവി പിള്ള, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് കുന്നത്തൂർ മനു, റെജി കുര്യൻ, ശ്രീകുമാർ, മഞ്ജിത്ത് ഐവർകാല, പ്രവീൺ കൊടുവാർക്കം എന്നിവർ സംസാരിച്ചു. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ നയിക്കുന്ന പദയാത്ര വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.