കുന്നത്തൂർ: പോരുവഴി അമ്പലത്തുംഭാഗം ജയജ്യോതി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന രജതജൂബിലി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. അരുണാമണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എം. ശിവശങ്കരപിള്ള എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. ആർച്ച് സമർപ്പണം സ്കൂൾ മാനേജർ ഓണവിള ജ്യോതികുമാർ നിർവഹിച്ചു. ജയശ്രീ. എ. റിപ്പോർട്ട് അവതരിപ്പിച്ചു. പോരുവഴി പഞ്ചായത്ത് പ്രസിഡന്റ് ജയപ്രസന്നൻ, വൈസ് പ്രസിഡന്റ് ബി. ബിനീഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അക്കരയിൽ ഹുസൈൻ, എസ്. ശിവൻ പിള്ള, ഗ്രാമ പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ, സാമൂഹിക,സാംസ്‌ക്കാരിക മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ ഹാര എസ്.എൻ. സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.കെ. രവി നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിന് മുന്നോടിയായി ശാസ്താംനട സഹകരണ സംഘം ജംഗ്ഷനിൽ നിന്ന് ശാസ്താംനട ടൗൺ ചുറ്റി വർണ ശബളമാർന്ന സാംസ്കാരിക ഘോഷയാത്രയും നടന്നു. ഘോഷയാത്രയ്ക്ക് ആഘോഷ കമ്മിറ്റി ഭാരവാഹികളായ ഷാനു ഫിലിപ്പ്, സുനിൽ.ജെ, ഷാജി ഡെന്നീസ്, ഗോപകുമാർ, പ്രകാശ്കുമാർ എന്നിവർ നേതൃത്വം നൽകി.