കൊട്ടാരക്കര: വിദ്യാർഥികൾ അടക്കമുള്ളവർക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കച്ചവടം ചെയ്തു വരുന്ന കോൺഗ്രസ് നേതാവ് പിടിയിൽ. ഡി. സി. സി ജനറൽ സെക്രട്ടറി പെരുംകുളം രാജ് ഭവനം വീട്ടിൽ സജിത്താണ് (43) പുത്തൂർ പൊലീസിന്റെ പിടിയിലായത്. പുത്തൂർ മുക്കിൽ പെട്ടിക്കടയുടെ മറവിലാണ് ഇവ വില്പന നടത്തിയിരുന്നത്. കടയിൽ നിന്നും പുകയില ഉൽപ്പന്നങ്ങൾ പൊലീസ് കണ്ടെടുത്തു. പുത്തൂർ എസ്. ഐമാരായ ആർ.
രതീഷ് കുമാർ, ബാലകൃഷ്ണപിള്ള, എ.എസ്. ഐ സജീവ്, സി.പി.ഓ അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.