കൊട്ടിയം: വീട്ടിൽ അതിക്രമിച്ചു കയറിയ അഞ്ചംഗ സംഘം ചുറ്റികയും കമ്പിവടിയും കൊണ്ട് യുവാവിന്റെ കാൽ തല്ലിയൊടിച്ച ശേഷം വീടിന്റെ ചുറ്റുമതിൽ ഇടിച്ചു തകർത്തു. കൊട്ടിയം കണ്ടച്ചിറമുക്ക് കുന്നുവിള വടക്കതിൽ ഡൈജോ ബെഞ്ചമിനാണ് (31) അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തിനിരയായത്. ഇരുമ്പ് വടിയും ചുറ്റികയും കൊണ്ടുള്ള ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഡൈജോ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മർദ്ദനം തടയാൻ ശ്രമിക്കുന്നതിനിടെ ഇയാളുടെ ഭാര്യ ജാൻസിക്കും മർദ്ദനമേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് 11.30നാണ് അക്രമം നടന്നത്. കണ്ണനല്ലൂരിൽ നിന്നും ബൈക്കിലും ഓട്ടോയിലുമായെത്തിയവരാണ് അക്രമം നടത്തിയത്. കോട്ടയത്തെ സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിൽ എൻജിനിയറായ ഡൈജോ ജോലിക്ക് പോകാനാകാത്ത അവസ്ഥയിലാണ്. അക്രമം നടന്നയുടൻ കൊട്ടിയം പൊലീസ് സ്ഥലത്തെത്തിയെങ്കിലും കൊട്ടിയം പൊലീസ് കേസെടുത്തു.