radhakrishnanpilla-54

കൊട്ടിയം: മേവറം പിണയ്ക്കൽചേരി നെട്ടൂർവിള വീട്ടിൽ രാധാകൃഷ്ണൻപിള്ള (തുളസീധരൻപിള്ള, 54) മുംബെയിൽ വാഹനം ഇടിച്ച് മരിച്ചു.
അന്തർ സംസ്ഥാന ചരക്കുലോറിയിൽ ക്ലീനറായി ജോലി നോക്കുന്ന ഇദ്ദേഹം ഭക്ഷണം കഴിക്കാനായി റോഡുമുറിച്ചു കടക്കവേയാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 8.30നാണ് സംഭവം നടന്നത്. സംസ്‌കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ നടക്കും. ഭാര്യ: അനിത. മക്കൾ: രജി, രേഖ. മരുമക്കൾ: ശ്രീകുമാർ (ഉണ്ണി), രമ്യ.