പുനലൂർ: ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടിയിലെ മൊബൈൽ കടയിൽ നിന്നും ഫോണും പണവും കവർന്ന കേസിൽ പിടിയിലായ പ്രതി തെളിവ് എടുപ്പ് നടത്തുന്നതിനിടെ തെൻമല പൊലിസിനെ വെട്ടിച്ച് കടന്നു.കഴുതുരുട്ടി ഇരുളൻകാട് വെഞ്ച്വർ എസ്റ്റേറ്റ് ലയത്തിൽ മിഥുൻ ഭവനിൽ മുരുകനാണ് (37)കടന്നത്. രണ്ട് ദിവസം മുമ്പാണ് മോഷണം നടന്നത്. ബുധനാഴ്ച ഉച്ചയോടെ പ്രതിയെ പിടികൂടി. ഇന്നലെ പുലർച്ചെ 1.30ന് തെന്മല സി.ഐ, എസ്.ഐ എന്നിവരുടെ നേതൃത്വത്തിൽ ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിലെ ഭാര്യവീട്ടിൽ തെളിവ് എടുപ്പിന് കൊണ്ട് വന്നപ്പോൾ പൊലിസിനെ വെട്ടിച്ച് ഓടി രക്ഷപെടുകയായിരുന്നു. പ്രതിക്ക് വേണ്ടിയുളള അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.