ചാത്തന്നൂർ: പാരിപ്പള്ളി കുളമട സ്പന്ദനം ചാരിറ്റബിൾ ട്രസ്റ്റ് പുതുവർഷം പ്രമാണിച്ച് അർബുദം, ഹൃദ്രോഹം തുടങ്ങിയ രോഗങ്ങളുള്ള ഇരുപത് പേർക്ക് ചികിത്സാ ധനസഹായം നൽകി. അഡ്വ. വി. ജോയി എം.എൽ.എ ചികിത്സാ സഹായം നൽകിക്കൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം സുഭദ്രാമ്മ അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് ട്രസ്റ്റി ജി. ബാലചന്ദ്രൻ പിള്ള, എസ് . ശ്രീകുമാർ, പത്മലയം രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.