അമൃതപുരി : അമൃത സർവകലാശാല ഡിജിറ്റൽ സാങ്കേതിക കേന്ദ്രമായ ടെക്‌നോളജി എനേബിളിങ് സെന്ററും ഭാരത സർക്കാരിന്റെ എം.എസ്.എം.ഇ മന്ത്രാലയവും സംയുക്തമായി ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുന്നതിന്റെയും വികസിപ്പിക്കുന്നതിന്റെയും ആവശ്യകതയെ കുറിച്ച് അമൃതപുരി കാമ്പസിൽ സിംപോസിയം സംഘടിപ്പിച്ചു.
ഡൽഹിയിലെ എം. എസ്. എം. ഇ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടർ ജി. എസ് പ്രകാശ് ഉദ്ഘാടനം ചെയ്തു.
അമൃത വിശ്വവിദ്യാപീഠം പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം ഡീൻ ഡോ കൃഷ്ണശ്രീ അച്യുതൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഹെലൻ ജെറോം, ലഘു ഉദ്യോഗ് ഭാരതിയുടെ അഖിലേന്ത്യ പ്രവർത്തന സമിതി സെക്രട്ടറി എൻ. കെ. വിനോദ് ,കേരള ചെറുകിട വ്യവസായ സംഘടനയുടെ കൊല്ലം പ്രസിഡന്റ് ലെൻ ഫിലിപ്പ്, അമൃത സ്‌കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പൽ ഡോ. എസ്. എൻ ജ്യോതി,
ചെന്നെയിൽ നിന്നുള്ള അഡ്വ. പാർവതി പ്രസന്നൻ , മുംബയിൽ നിന്നുള്ള അഡ്വ. വേണുഗോപാലൻ നായർ , സയന്റിസ്റ്റ് ഡോ.പി. ശ്രീധ എന്നിവർ സംസാരിച്ചു .