 
കുണ്ടറ: കഴിഞ്ഞ 45 വർഷത്തിനിടെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. കേരളത്തിലെ ഐ.ടി.ഐ പാസായ തൊഴിൽരഹിതരായവർക്കായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന തൊഴിൽമേള 'സ്‌പെക്ട്രം 2020' ചന്ദനത്തോപ്പ് ഐ.ടി.ഐയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. യുവാക്കളുടെ പ്രതീക്ഷകൾക്കൊപ്പമാണ് സംസ്ഥാന സർക്കാർ. അതിന്റെ ഭാഗമായിട്ടാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സർക്കാർ നേതൃത്വത്തിൽ ജോബ് ഫെയറുകൾ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. അനിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം വി. മനോജ്, കൊല്ലം വനിത ഐ.ടി.ഐ പ്രിൻസിപ്പൽ ജെ. സുജാത, ചാത്തന്നൂർ ഐ.ടി.ഐ പ്രിൻസിപ്പൽ എച്ച്. ഖലീലുദ്ദീൻ, കൊല്ലം ആർ.ഐ.സി ട്രെയിനിംഗ് ഓഫീസർ ആർ. അജയകുമാർ, ചന്ദനത്തോപ്പ് ബി.ടി.സി പ്രിൻസിപ്പൽ എൽ. മിനി, ഇളമാട് ഐ.ടി.ഐ പ്രിൻസിപ്പൽ ജി. അജയകുമാർ, കൊട്ടാരക്കര ഐ.ടി.ഐ പ്രിൻസിപ്പൽ വി. ഗോപാലകൃഷ്ണൻ, മയ്യനാട് ഐ.ടി.ഐ പ്രിൻസിപ്പൽ എ. ആംസ്‌ട്രോങ്ങ്, ചടയമംഗലം ഐ.ടി.ഐ പ്രിൻസിപ്പൽ ആർ. സുരേഷ് കുമാർ, തേവലക്കര ഐ.ടി.ഐ പ്രിൻസിപ്പൽ സുരേഷ് കുമാർ, ചന്ദനത്തോപ്പ് ഐ.ടി.ഐ വൈസ് പ്രിൻസിപ്പൽ വി. രജനി, ചന്ദനത്തോപ്പ് ഐ.ടി.ഐ സീനിയർ സൂപ്രണ്ട് ആർ. രാജേഷ്, ചവറ പ്രൈവറ്റ് ഐ.ടി.ഐ പ്രിൻസിപ്പൽ കെ.കെ. സുകുമാരൻ, കൊട്ടിയം പ്രൈവറ്റ് ഐ.ടി.ഐ പ്രിൻസിപ്പൽ എം. ദാസൻ, പി.ടി.എ പ്രസിഡന്റ് എസ്. സുരേഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി അജയകുമാർ, ട്രെയിനിംഗ് കൗൺസിൽ ചെയർമാൻ യേശുദാസ് എയ്‌ദോ തുടങ്ങിയവർ സംസാരിച്ചു. കൊല്ലം തിരുവനന്തപുരം സോണൽ ഇൻസ്‌പെക്ടർ ഒഫ് ട്രെയിനിംഗ് എം.എസ്. നഹാസ് സ്വാഗതവും ചന്ദനത്തോപ്പ് ഐ.ടി.ഐ പ്രിൻസിപ്പൽ കെ. രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
തൊഴിൽ മേള ഇന്ന് അവസാനിക്കും.