കുണ്ടറ: ചരക്ക് ലോറി നിയന്ത്രണം തെറ്റി 11 കെ.വി പോസ്റ്റിലിടിച്ച് കുണ്ടറ ആശുപത്രിമുക്കിൽ വൈദ്യുതി വിതരണം മുടങ്ങി. ഇന്നലെ വെളുപ്പിന് നാല് മണിയോടെ ആശുപത്രിമുക്ക് എസ്.ബി.ഐക്ക് സമീപത്തായിരുന്നു അപകടം. കൊല്ലത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷൻ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് കരുതുന്നു.