ശാസ്താംകോട്ട: മതങ്ങളുടെ അടിസ്ഥാനത്തിൽ പൗരൻമാരോട് വിവേചനം കാട്ടുന്നതിനെ പൊതു സമൂഹം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. കോവൂർ തേജസ് കലാ സാംസ്കാരിക വേദിയുടെ വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തേജസ് രക്ഷാധികാരി ഉല്ലാസ് കോവൂർ അദ്ധ്യക്ഷത വഹിച്ചു. മിൽമാ ചെയർമാൻ കല്ലട രമേശ് മുഖ്യ പ്രഭാഷണം നടത്തി. ബി. രഘുനാഥപിള്ള, അഡ്വ. തോമസ് വൈദ്യൻ, കൊച്ചു വേലു, ലാലി ബാബു, ശോഭന മോഹൻ, എബി പാപ്പച്ചൻ, ആർ. തുളസീധരൻ പിള്ള, ശശിധരൻ, ജിജോ ജോസഫ്, പ്രകാശ് മൈനാഗപ്പള്ളി, സരിതാ ഓമനക്കുട്ടൻ, ജോബീഷ്, പ്രസന്നൻ പുന്നമൂടൻ തുടങ്ങിയവർ സംസാരിച്ചു.