snd
ഇടമൺ ആയിരവല്ലി ശിവക്ഷേത്രത്തിലെ ധനുമാസ തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് നടന്ന തിരുവാഭരണ ഘോഷയാത്ര

പുനലൂർ: എസ്.എൻ.ഡി.പി യോഗം 480-ാം നമ്പർ ഇടമൺ പടിഞ്ഞാറ് ശാഖയിലെ ഇടമൺ ആയിരവല്ലി ശിവക്ഷേത്രത്തിൽ ധനുമാസ തിരുവാതിര മഹോത്സവം ഭക്തി സാന്ദ്രമായ ചടങ്ങുകളോടെ നടന്നു. വൻ ജനാവലി ചടങ്ങുകളിൽ പങ്കെടുത്തു. രാവിലെ 5ന് മഹാഗണപതിഹോമം, മൃത്യുഞ്ജയഹോമം, കാണിക്ക സമർപ്പണം, തിരുവാഭരണ ചാർത്ത്, നാരീപൂജ, തിരുവാഭരണ ഘോഷ യാത്ര തുടങ്ങിയ പരിപാടികളോടെയാണ് ചടങ്ങുകൾ നടന്നത്.

ശാഖാ പ്രസിഡന്റ് വി. ദിലീപ്, വൈസ് പ്രസിഡന്റ് പ്രസാദ്, സെക്രട്ടറി എസ്. ഉദയകുമാർ, വനിതാസംഘം ശാഖാ പ്രസിഡന്റ് അമ്പിളി ശിവാനന്ദൻ, സെക്രട്ടറി ബീന മോഹൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.