womens-1
തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്ന് ഗ്രാമപഞ്ചായത്ത് അംഗം എം. നാസറിനെ ആദരിക്കുന്നു

കൊട്ടിയം: തൊഴിൽ ചെയ്തിട്ടും മാസങ്ങളായി പ്രതിഫലം കിട്ടാതെ വലയുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് സഹായമേകാൻ പഞ്ചായത്തംഗം രംഗത്തെത്തി. മയ്യനാട് ഗ്രാമപഞ്ചായത്തിലെ ഇരുപത്തി മൂന്നാം വാർഡ് മെമ്പർ എം. നാസറാണ് പഞ്ചായത്തിൽ നിന്ന് തനിക്ക് ലഭിച്ച ഓണറേറിയം തുക വിനിയോഗിച്ച് വാർഡിലെ അമ്പത്തിരണ്ടോളം തൊഴിലുറപ്പ് തൊഴിലാളികൾക്ക് അരിയും ഭക്ഷ്യധാന്യങ്ങളും വാങ്ങി നൽകിയത്.

കഴിഞ്ഞ ഓണത്തിന് ശേഷം ജോലി ചെയ്തതിന്റെ കൂലി ഇതുവരെയും ഇവർക്ക് ലഭിച്ചിട്ടില്ല. തൊഴിലാളികളുടെ ദുരവസ്ഥ മനസിലാക്കിയ പഞ്ചായത്ത് അംഗം താത്കാലിക ആശ്വാസവുമായി എത്തുകയായിരുന്നു. മണ്ണാണിക്കുളത്ത് അംഗൻവാടി അങ്കണത്തിൽ നടന്ന ചടങ്ങിൽ തങ്ങൾക്ക് സഹായ ഹസ്തവുമായെത്തിയ പഞ്ചായത്ത് അംഗത്തെ തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്ന് ആദരിച്ചു.